ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയതാണ് അമല പോള്‍. തുടര്‍ന്ന് തമിഴില്‍ ചേക്കേറിയ അമല പോള്‍ മൈന എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമായത്. നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു മൈന. പിന്നീട് അമല മലയാളത്തില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് 2011ലാണ്. ‘ഇത് നമ്മുടെ കഥ’ എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്.
വിക്രം നായകനായ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് അമല വീണ്ടും തമിഴില്‍ തിളങ്ങി. തെലുങ്കില്‍ രാം ഗോപാല്‍ വര്‍മ്മയുടെ ബേജവാദായില്‍ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ അമല അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ കഡാവറാണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഡാവര്‍ നിര്‍മിച്ചത് അമല തന്നെയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വൈറ്റ് കളര്‍ തീമില്‍ വെള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. ചിത്രത്തില്‍ അത്യാകര്‍ഷണീയമാണ് അമലയുടെ കണ്ണുകള്‍. ഫോട്ടോസിലെ ഹൈലൈറ്റും കണ്ണുകളാണ്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമന്റുമായി എത്തിയത്.