നടി അമേയ മാത്യു വിവാഹിതയാകുന്നു. കഴിഞ്ഞദിവസമാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വരന്റെ മുഖം കാണിക്കാതെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത അമേയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
എന്നാൽ വരന്റെ മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയ ഫോട്ടോ പങ്കുവെച്ചത് ചിലരെ എങ്കിലും വല്ലാതെ വിഷമിപ്പിച്ചു. മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയ ഫോച്ചോ പങ്കുവെച്ചതാണ് ചിലരെ വിഷമിപ്പിച്ചത്. ഫോട്ടോ വെളിപ്പെടുത്താതിരിക്കാൻ അത്രയ്ക്ക് ലോക സുന്ദരനാണോ ഭർത്താവാകാൻ പോകുന്നയാൾ എന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ തനിക്ക് ഇഷ്ടമുള്ള സമയത്ത് മാത്രമേ തന്റെ ഭാവിവരന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുള്ളൂ എന്ന് അമേയ വ്യക്തമാക്കി.
View this post on Instagram
ഇതിനിടയിൽ ചിലർ വരൻ ആകാൻ പോകുന്നയാൾ ആരെന്നറിയാൻ സോഷ്യൽ മീഡിയ അരിച്ചു പെറുക്കി. ഒടുവിൽ ആളെ കണ്ടെത്തുകയും ചെയ്തു. മോതിരം കൈമാറിയ ചിത്രം ഇയാളും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. കിരൺ കാട്ടിക്കാരൻ ആണ് വരൻ. പ്രണയിവിവാഹമാണ് ഇരവരുടേതും.
View this post on Instagram