നാടെങ്ങും മലയാളികൾ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. താരങ്ങൾ എല്ലാവരും ആരാധകർക്കും പ്രേക്ഷകർക്കും സോഷ്യൽ മീഡിയയിലൂടെയും മറ്റും ഓണാശംസകൾ നേർന്നു. നടി അമേയ മാത്യു ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് ഓണാശംസ നേർന്നത്. സെറ്റു സാരിയുടുത്ത് മുല്ലപ്പൂ ചൂടി വളരെ മനോഹരിയായാണ് അമേയ ഓണച്ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പൂ കൊണ്ട് അലങ്കരിച്ച ഊഞ്ഞാലിൽ ഇരുന്നുകൊണ്ടും പൂക്കളമിട്ടും കൊണ്ടും ഒക്കെയാണ് അമേയ ഓണം ഫോട്ടോഷൂട്ട് നടത്തിയത്. ജിനു ജെ കെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ഓണാശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളജീസ് എന്ന കോമഡി വീഡിയോയിലൂടെ ശ്രദ്ധേയമായ മുഖമാണ് നടി അമേയ മാത്യുവിന്റേത്. ആട് സിനിമയിലും അമേയ അഭിനയിച്ചിട്ടുണ്ട്. ആട് സിനിമയിൽ ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം വരുന്ന ഒരു സീനിൽ പ്രേക്ഷകരുടെ കൈയടി നേടി. മോഡലിംഗ് രംഗത്തും സജീവമായ അമേയ മിക്കപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.
ദ പ്രീസ്റ്റ്, തിമിരം, വോൾഫ് എന്നീ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. ‘ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റേയും സമൃദ്ധിയുടേയുമെല്ലാം സന്ദേശം വിളിച്ചോതികൊണ്ട് ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ’ എന്ന് കുറിച്ചാണ് അമേയ ഓണാശംസകൾ നേർന്നിരിക്കുന്നത്.
View this post on Instagram