സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അമേയ മാത്യു. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം അമേയ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഇത്തവണയും ആരാധകരെ നിരാശരാക്കുന്നില്ല താരം. കണ്ണുകൾ കഥ പറയുന്ന ചിത്രങ്ങളുമായാണ് അമേയ ഇത്തവണ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അമേയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ നൽകുന്ന അടിക്കുറിപ്പുകൾക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. കണ്ണുകൾ കഥ പറയുമ്പോൾ എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ അമേയ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളജീസ് എന്ന കോമഡി വീഡിയോയിലൂടെ ശ്രദ്ധേയമായ മുഖമാണ് നടി അമേയ മാത്യുവിന്റേത്. ആട് സിനിമയിലും അമേയ അഭിനയിച്ചിട്ടുണ്ട്. ആട് സിനിമയിൽ ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പം വരുന്ന ഒരു സീനിൽ പ്രേക്ഷകരുടെ കൈയടി നേടി. മോഡലിംഗ് രംഗത്തും സജീവമായ അമേയ മിക്കപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.
View this post on Instagram
ദ പ്രീസ്റ്റ്, തിമിരം, വോൾഫ് എന്നീ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ചെറിയ വേഷത്തിലാണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.
View this post on Instagram