മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വം. ആദ്യം തീയറ്ററുകളിലും പിന്നീട് ഒടിടിയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച കഥാപാത്രങ്ങളാണ് അമിയും റേച്ചലും. അവരുടെ പ്രണയം പ്രേക്ഷകര്‍ നെഞ്ചേറ്റി. ഇപ്പോഴിതാ തനിക്കും തീവ്രമായ ഒരു പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തില്‍ റേച്ചലായി എത്തിയ അനഘ മരുതോര.
പലര്‍ക്കും തീവ്രമായ പ്രണയകഥ പറയാന്‍ ഉണ്ടാകുമെന്ന് അനഘ പറഞ്ഞു. അതുപോലെ തനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് റേച്ചലുമായി എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി. അമല്‍ സര് കഥാപാത്രത്തെ നരേറ്റ് ചെയ്തപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടമായി. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എത്രത്തോളം ബോള്‍ഡ് ആണെന്ന് അറിയില്ല. പക്ഷേ പേഴ്സണലി ആ കഥാപാത്രത്തെ ഇഷ്ടമായി. കഥ മുഴുവന്‍ കേട്ട് കഴിഞ്ഞപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ ഭയങ്കര കെ്സൈറ്റ്മെന്റ് ആയിരുന്നുവെന്നും അനഘ പറഞ്ഞു.
ഭീഷ്മപര്‍വ്വത്തിന്റെ കഥ ബ്രീഫായി അമല്‍ സര് പറഞ്ഞിരുന്നു. അതിനുശേഷം റേച്ചലിനെ കുറിച്ച് ഡീറ്റെയില്‍ഡ് ആയി പറഞ്ഞു തന്നു. അഭിനയിക്കുന്ന സമയത്താണെങ്കില്‍ അമല്‍ സാര്‍ ഒരുപാട് ഫ്രീഡം തരും. അങ്ങനെ നടക്കണം, ഇങ്ങനെ നടക്കണം ഇങ്ങനെ ചെയ്യണം എന്നൊന്നും അദ്ദേഹം പറയില്ല. സിറ്റുവേഷന് വളരെ ഡീറ്റെയില്‍ ആയി വിശദീകരിച്ചു തരും. സീനിന്റെ ഇമോഷന്‍സ് പറയും. സാറിന് വേണ്ട രീതിയില്‍ കിട്ടുന്നതുവരെ സീന്‍ ഇംപ്രവൈസ് ചെയ്യും. അതുകൊണ്ട് തന്നെ ഷൂട്ട് വളരെ കംഫര്‍ട്ടായിരുന്നുവെന്നും അനഘ കൂട്ടിച്ചേര്‍ത്തു.