കഴിഞ്ഞദിവസം ആയിരുന്ന നടി അനന്യയുടെ സഹോദരൻ അർജുൻ വിവാഹിതനായത്. നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹ റിസപ്ഷന്റെ സമയത്താണ് സഹോദരനു വേണ്ടി പെണ്ണു കാണാൻ പോയ കഥ അനന്യ വെളിപ്പെടുത്തിയത്. സഹോദരനു വേണ്ടി പെണ്ണു കാണാൻ പോയത് താനാണെന്നും ആദ്യ പരിചയപ്പെടലിൽ തന്നെ മാധവിയെ ഒരുപാട് ഇഷ്ടമായെന്നും അനന്യ പറഞ്ഞു. ഓഗസ്റ്റ് 22ന് ഗുരുവായൂരിൽ വെച്ച് ആയിരുന്നു അർജുന്റെയും മാധവിയുടെയും വിവാഹം. വിവാഹ റിസപ്ഷന്റെ സമയത്താണ് അനിയനു വേണ്ടി താൻ ഒറ്റയ്ക്ക് പെണ്ണ് കാണാൻ പോയതിനെക്കുറിച്ച് അനന്യ പറഞ്ഞത്.
തന്റെ അനുജൻ അർജുന് വേണ്ടി പെണ്ണുകാണാൻ ആദ്യമായി പോയത് താനാണെന്നും കുട്ടിയെ കണ്ട് ഇഷ്ടമാക്കുകയും അക്കാര്യം വീട്ടിൽ വിളിച്ച് പറയുകയും ചെയ്തെന്ന് അനന്യ പറഞ്ഞു. അതിനു ശേഷം കഴിഞ്ഞ ഒരു വർഷമായി അവളെ അറിയാമെന്നും അഞ്ചുമാസം മുമ്പാണ് വിവാഹനിശ്ചയം നടത്തിയതെന്നും അനന്യ പറഞ്ഞു. ഇതോടെ അവർക്ക് പ്രണയിക്കാൻ സമയം കിട്ടിയെന്നും താരം പറഞ്ഞു. ഇവരുടേത് വർഷങ്ങളായുള്ള പ്രണയവിവാഹമാണെന്ന് അർജുന്റെ സുഹൃത്ത് പറയുന്നത് കേട്ടപ്പോൾ താൻ ഞെട്ടി പോയെന്നും കാരണം പെൺകുട്ടിയെ ആദ്യമായി കണ്ടത് താനാണെന്നും അനന്യ പറഞ്ഞു.
താൻ മാതുവിന് ഒരു ഏട്ടത്തിയമ്മയായി നിൽക്കാനൊന്നും പോകുന്നില്ലെന്നും തന്റെ അനിയൻ തന്നെ ‘എടോ’ എന്നൊക്കെയാണ് വിളിക്കുന്നതെന്നും അതുകൊണ്ട് മാതുവിനും ഒരു സഹോദരിയായി തന്നെ നിലകൊള്ളുമെന്നും അനന്യ വ്യക്തമാക്കി. വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരു ബന്ധമാണ് മാതുവുമായി ഉള്ളത്. സന്തോഷത്തോടെ ജീവിക്കുക എന്ന് മാത്രമേ അവരോടു പറയാനുള്ളൂ. തന്റെയും ഭർത്താവിന്റെയും എല്ലാവിധ പിന്തുണയും അവർക്ക് ഉണ്ടാകുമെന്നും അനന്യ പറഞ്ഞു. ദേവി ചന്ദന, രചന നാരായണൻകുട്ടി, പാരിസ് ലക്ഷ്മി, സ്വാസിക എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.