ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. സ്റ്റൈലിഷ് ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എന്നുമെത്താറുണ്ട് താരം.
അത്തരത്തിൽ ബോയ്ക്കട്ട് ഹെയർ സ്റ്റൈലുമായി താരം എത്തിയിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ് താരത്തിന്റെ ഫോട്ടോസ് ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നത്.