നടിയും ‘സ്വയം പ്രഖ്യാപിത മോഡലെ’ന്ന് തമിഴകത്ത് അറിയപ്പെടുന്ന താരമാണ് മീര മിഥുൻ. നിരവധി വിവാദങ്ങളിലൂടെയും കുപ്രസിദ്ധയാണ് മീര. ബിഗ് ബോസ് തമിഴ് സീസൺ 3ലെ വിവാദ മത്സരാർഥികളിൽ ഒരാൾ കൂടിയാണ് മീര. 2016ൽ മിസ് സൗത്ത് ഇന്ത്യ പട്ടം കരസ്ഥമാക്കിയ മീരയിൽ നിന്നും താരത്തിന്റെ വഞ്ചനാപരമായ പ്രവർത്തികളെ തുടർന്ന് ആ പട്ടം തിരികെ എടുത്തിരുന്നു.
സെലിബ്രിറ്റികളേയും രാഷ്ട്രീയക്കാരേയും അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്വീറ്റുകൾ കൊണ്ടും മീര പ്രശസ്തയാണ്. ഇപ്പോൾ തമിഴ് നാട് സർക്കാരിനെതിരെ മീര നടത്തിയ ട്വീറ്റാണ് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തമിഴ്നാട് സർക്കാർ ഒട്ടും യോഗ്യത ഇല്ലാത്തതാണെന്നും തന്നെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
ഒരു യോഗ്യതയുമില്ലാത്ത സർക്കാർ. തമിഴ്നാട് നശിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി തമിഴ്നാട് സർക്കാരിനെ പിരിച്ചുവിടണം. ഒരു ഓർഡിനൻസ് പുറത്തിറക്കി എന്നെ മുഖ്യമന്ത്രിയാക്കുക. ഒരു ആഴ്ചക്കുള്ളിൽ തന്നെ എല്ലാം നിയന്ത്രണ വിധേയമാക്കും, ആളുകളുടെ ജീവൻ രക്ഷിക്കും, ഒരു മാസത്തിനുള്ളിൽ എല്ലാ ക്രിമിനൽസും ജയിലിനകത്ത് ആയിരിക്കും, മൂന്ന് മാസങ്ങൾക്കുള്ളിൽ തമിഴ്നാട് അഴിമതി രഹിതമാക്കും, ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ സാമ്പത്തിക രംഗം ശക്തിപ്പെടുത്തും.
TN Ministers are at fraudulences. I want to save my motherland, I cannot see it getting destroyed. I do really mean the below tweet @narendramodi Give me a chance. I shall prove thee ! I have done Bsc Microbiology, Msc Biotechnology, experience in research, administration, IT . pic.twitter.com/vfQ4cbQya4
— Meera Mitun (@meera_mitun) June 17, 2020