പ്രശസ്ത മോഡലും നടിയുമായ സമന്താ ജോസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മിസ് സൗത്ത് ഇന്ത്യ കോംപെറ്റീഷനിൽ പങ്കെടുത്തിട്ടുള്ള സമന്താ അതിൽ മിസ് ബ്യൂട്ടിഫുൾ ഐസ് എന്ന പട്ടം കരസ്ഥമാക്കിയിരുന്നു. ഏറെ ശ്രദ്ധേയമായ സുന്ദരൻ എന്ന ഷോർട് ഫിലിമിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് സമന്താ. ടെലിവിഷൻ പരസ്യങ്ങളിലും മോഡലായി തിളങ്ങിയിട്ടുള്ള സമന്താ മ്യൂസിക് വീഡിയോകളുടെയും ഭാഗമായിട്ടുണ്ട്.
മാളവിക ഭാർഗവിയാണ് ഡിസൈനിങ്ങും സ്റ്റൈലിംഗും. ജിബിൻ തോപ്പിൽ സോമചന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജിബിനും മാളവികയും തന്നെയാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിന് പിന്നിൽ. റെനീഷ് രവീന്ദ്രനാണ് ക്രീയേറ്റീവ് ഡയറക്ടർ. ജോഷി ആർട്ട് നിർവഹിച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനികളിൽ ഒന്നായ മാക്സോ ക്രിയേറ്റീവാണ് കാരാഗ്രീൻ എന്ന ഷൂട്ട് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.