മോഡലിംഗ് ഫോട്ടോഗ്രഫി പല തരത്തിലുണ്ട്. എന്നാൽ, മൂർച്ചയേറിയ വസ്തുക്കൾ കൊണ്ട് ഒരു മോഡലിംഗ് ഫോട്ടോഗ്രഫി അൽപം വ്യത്യസ്തമല്ലേ. അതാണ് നടിയും മോഡലുമായ ഉർഫി ജാവേദിന്റെ മോഡലിംഗ് ഫോട്ടോകൾ വ്യക്തമാക്കുന്നത്. ഇത്തവണ താരം എത്തിയിരിക്കുന്നത് ബ്ലേഡ് കൊണ്ടുള്ള വസ്ത്രവുമായാണ്. ഇതിനുമുമ്പ് പല തരത്തിലുള്ള വ്യത്യസ്തമായ ഫോട്ടോകൾ ഉർഫി പങ്കുവെച്ചിട്ടുണ്ട്.
ചാക്ക്, ചങ്ങല, പൂക്കൾ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുള്ള വളരെ വ്യത്യസ്തമായ മോഡലിംഗ് ചിത്രങ്ങൾ ഉർഫി പങ്കുവെച്ചിട്ടുണ്ട്. ഇത്തവണത്തെ ബ്ലേഡ് ഡ്രസ് സ്ട്രാപ്പി മിനി ഡ്രസ്സ് സ്റ്റൈലിലാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
‘ബ്ലേഡ് കൊണ്ടുള്ള വസ്ത്രം. ഇത്തരം വിചിത്രമായ ആശയങ്ങൾക്കൊപ്പം നിൽക്കുന്ന എന്റെ ടീം അംഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല’ – ചിത്രം പങ്കുവെച്ച് താരം കുറിച്ചു. അടുത്തിടെ ഉർഫിയെ ഫാഷൻ ഐക്കൺ എന്ന് ആളുകൾ വിശേഷിപ്പിച്ചിരുന്നു. ഇതിന് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിരുന്നു.
View this post on Instagram