സിനിമയിലൂടെയാണ് വൈഗ എന്ന താരത്തെ പ്രേക്ഷകർക്ക് ആദ്യം പരിചിതയാകുന്നതെങ്കിലും സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. സിനിമ – സീരിയൽ നടി കൂടിയാണ് വൈഗ റോസ്.
കുഞ്ചാക്കോ ബോബൻ നായകനായ ഓർഡിനറി എന്ന ചിത്രത്തിലൂടെയാണ് ആദ്യം വൈഗ അഭിനയരംഗത്തേക്ക് എത്തിയത്. ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന താരം കുളിസീൻ എന്ന സൂപ്പർഹിറ്റ് ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. സ്വിമ്മിങ് പൂളിന് സമീപം അതീവ ഗ്ലാമറസ് ലുക്കിൽ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചുവന്ന ഡ്രസ് ധരിച്ച് കൈയിൽ വൈൻ ഗ്ലാസുമായാണ് വൈഗ പ്രത്യക്ഷപ്പെടുന്നത്.
വിഷ്ണു നെല്ലടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സജനി മന്ദാരയാണ് മേക്കപ്പ് ചെയ്തത്. മലയാളം കൂടാതെ തമിഴിലും നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും വൈഗ അഭിനയിച്ചിട്ടുണ്ട്. കളിയച്ഛൻ, ലെച്ചുമി, നാട്ടരങ്ങ് എന്നീ സിനിമകളിലും വൈഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ വൈഗ നിരവധി ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഫോട്ടോകളും വൈഗ പങ്കു വെയ്ക്കാറുണ്ട്. നടി സാധിക വേണുഗോപാലുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആൾ കൂടിയാണ് വൈഗ.
View this post on Instagram