ബാലതാരമായി എത്തി സിനിമാപ്രേമികളുടെ മനസിൽ ഇടം സ്വന്തമാക്കിയ താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ ഇതാ അനിഖ പങ്കെടുത്ത ഫാഷൻ ഷോയിഷ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അനിഖ മിക്കപ്പോഴും പുതിയ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മലർസ് ഫാഷൻ വേൾഡിന്റെ പുതിയ ഫാഷൻ ഷോയിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് കോസ്റ്റ്യൂം ധരിച്ചാണ് ഫാഷൻ ഷോയിൽ അനിഖ എത്തിയത്. പച്ച നിറത്തിലുള്ള ഗൗണും പർപ്പിൾ നിറത്തിലുള്ള മോഡേൺ ഔട്ട് ഫിറ്റിലുമാണ് ഫാഷൻ ഷോയിൽ താരം തിളങ്ങിയത്. ഏതായാലും പച്ച നിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ ചിത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. പച്ചഗൗണിൽ അനിഖ എത്തിയപ്പോൾ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.
വിക്കി ഫോട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഗായു തങ്കവേലുവാണ് ഫാഷൻ ഷോയിൽ എത്തിയ താരത്തിന് മേക്കപ്പ് ചെയ്തത്. ചെന്നൈയിൽ വെച്ച് നടന്ന ഫാഷൻ ഷോയിൽ അനിഖയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലും ഫോട്ടോഷൂട്ടുകളുമായി സജീവമാണ് അനിഖ സുരേന്ദ്രൻ. ഇടയ്ക്കിടയ്ക്ക് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അനിഖ പുതിയ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞയിടെ സാരി ഉടുത്തു കൊണ്ടുള്ള ചിത്രങ്ങൾ അനിഖ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് ‘മനോഹരം’ എന്ന് കമന്റ് നൽകിയത്.
ബാലതാരമായി എത്തിയ അനിഖ മലയാളത്തിലും തമിഴിലുമായി ഇതിനകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. 2010 മുതൽ സിനിമയിൽ സജീവമായ താരം 2013ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ജയറാം നായകനായ സിനിമയിൽ മംമ്ത മോഹൻദാസിന്റെ മകളായിട്ട് ആയിരുന്നു ആദ്യസിനിമ. 2014ൽ തമിഴ് സിനിമയിലും അഭിനയിച്ചു അനിഖ. അജിത്തിന്റെ മകളായിട്ട് ആയിരുന്നു തമിഴ് സിനിമയിലേക്ക് എത്തിയത്. ഏറ്റവും അവസാനമായി വിശ്വാസം എന്ന സിനിമയിലും അജിത്തിന്റെ മകളായി അഭിനയിച്ചു. യെന്നൈ അറിന്താൽ ആയിരുന്നു അനിഖയുടെ ആദ്യ തമിഴ് സിനിമ.