ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനിഖ സുരേന്ദ്രന്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അനിഖ ബാലതാരമായി അഭിനയിച്ചു. ഇപ്പോഴിതാ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടുള്ള അനിഖയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യനുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.
മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളി, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു.