ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ എത്തിയതാണ് അനിഖ സുരേന്ദ്രന്. ചിത്രത്തില്‍ ക്ലൈമാക്സ് രംഗത്ത് രണ്ട് സീനുകളില്‍ മാത്രമാണ് അനിഖയുള്ളത്. അതിന് ശേഷം ജയറാം നായകനായി എത്തിയ കഥ തുടരുന്നു എന്ന ചിത്രത്തില്‍ മമ്തയുടെ മകളായി അനിഖയെത്തി. ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി അനിഖയുണ്ട്. അതിന് ശേഷം മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങള്‍ അനിഖ ചെയ്തു. ഇപ്പോഴിതാ സിനിമാ മേഖലയിലെ വേര്‍തിരിവ് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനിഖ.
സിനിമാ മേഖല പരിശോധിക്കുകയാണെങ്കില്‍ പ്രശ്നങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് അനിഖ പറയുന്നു. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല. നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇപ്പോഴുമില്ല. അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അനിഖ പറയുന്നു.
തമിഴില്‍ മാമനിതനാണ് അനിഖയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സീനു രാമസാമിയാണ് ചിത്രത്തിന്റെ സംവിധായകന്. വിജയ് സേതുപതി, ഗായത്രി, ഗുരുസോമസുന്ദരം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണ്.