തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാണ് നടി അഞ്ജലി. അഞ്ജലി ജനിച്ചത് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ മൊഗാലികുഡുരു എന്ന പ്രദേശത്തായിരുന്നു. രണ്ട് സഹോദരന്മാരുണ്ട്. തെലുഗു ഭാഷയാണ് വീട്ടിൽ സംസാരിച്ചിരുന്നത്. പത്താം ക്ലാസ്സ് പഠനത്തിനുശേഷം തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് മാറി താമസിച്ചു. പഠനം തുടരുകയും ഗണിതത്തിൽ ബിരുദം നേടുകയും ചെയ്തു. മോഡലിങ്ങ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലിക്ക്, സംവിധായകനായ ശിവ നാഗേശ്വരം റാവു തന്റെ പുതിയ സിനിമയായ ഫോട്ടോ എന്ന തെലുഗു ചലച്ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകി. പിന്നീട് സിനിമാ രംഗത്ത് സജീവമായി ഒട്ടനവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അങ്ങാടി തെരു, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളാണ് അഞ്ജലിക്ക് വലിയൊരു ബ്രേക്ക് നൽകിയത്.
പാവ കതൈകൾ എന്ന നെറ്റ്ഫ്ലിക്സിന്റെ ആന്തോളജി ചിത്രത്തിലാണ് പ്രേക്ഷകർ അവസാനമായി അഞ്ജലിയെ കണ്ടത്. പയ്യൻസ്, റോസാപ്പൂ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും അഞ്‌ജലി പരിചിതയാണ്. ആനന്ദഭൈരവി, വക്കീൽ സാബ്, പൂച്ചാണ്ടി തുടങ്ങിയ ചിത്രങ്ങളിലാണ് അഞ്ജലി ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ താരം പങ്ക് വെച്ചിരിക്കുന്ന ജോഗിങ് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിക്കുക.. ചിരിക്കുക.. ഓടുക..! എന്നാണ് താരം അതിന് അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…