കുമ്പളി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് അന്ന ബെന്‍. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ അന്ന വേഷമിട്ടു. നൈറ്റ് ഡ്രൈവ്, നാരദന് എന്നീ ചിത്രങ്ങളാണ് അന്ന ബെന്നിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ അനുജത്തി സൂസന് ബെന്നിനൊപ്പം കൈയില്‍ ടാറ്റൂ ചെയ്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം.
സെവന് എന്ന ഇംഗ്ലീഷ് അക്ഷരമാണ് ഇരുവരും പച്ചകുത്തിയത്. എറിക് എഡ്വേര്‍ഡും ഓട്സി മാര്‍ക്കുമാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍. ടാറ്റൂ ചെയ്ത സ്ഥാപനത്തിന് താരം നന്ദി അറിയിക്കുകയും ചെയ്തു.
ടാറ്റൂ ചെയ്യുന്നതിന് അന്ന ബെന്‍ സെവന് എന്ന അക്ഷരം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. പിറന്നാള്‍ തീയതി വച്ചാണ് ഇരുവരും സെവന് തെരഞ്ഞെടുത്തതെന്നാണ് അന്നയുടെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.