ഇളയദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബീസ്റ്റ് ഏപ്രിൽ 13ന് തിയറ്ററുകളിൽ റിലീസ് ആകുകയാണ്. ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ട്രയിലറും എല്ലാം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ ബീസ്റ്റിലെ ‘ജോളി ഒ ജിംഖാന’ എന്ന ഗാനത്തിന് താളം പിടിച്ച് എത്തിയിരിക്കുകയാണ് നടി അന്ന രേഷ്മ രാജൻ. ഇൻസ്റ്റഗ്രാമിൽ സിനേമ ടു സിനേമ എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, ഇതേ വീഡിയോ തന്നെ വേറൊരു പാട്ടിന്റെ അകമ്പടിയോടെ അന്ന രാജൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. അതിൽ ലൊക്കേഷൻ മൈസൂരാണെന്നും വ്യക്തമാക്കുന്നുണ്ട്.
സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അന്നയുടെ റീൽസിന് കമന്റ് നൽകിയിരിക്കുന്നത്. ‘പ്രെറ്റി വുമൺ’, ‘പ്രെറ്റി ക്യൂട്’, ‘ഡ്രീം ബ്യൂട്ടി’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. പുതിയ സിനിമ ഇല്ലേയെന്നും കമന്റ് ബോക്സിൽ ആരാധകർ അന്വേഷിക്കുന്നുണ്ട്. 2017ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം അന്നയ്ക്ക് ആദ്യസിനിമയിൽ തന്നെ നിരവധി ആരാധകരെ നേടിക്കൊടുത്തു.
View this post on Instagram
രണ്ടാമത്തെ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അന്ന അഭിനയിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് അന്ന രാജൻ മോഹൻലാലിന്റെ നായികയായത്. ഒരു അഭിമുഖത്തിൽ മമ്മൂട്ടിക്ക് ഒപ്പമാണോ ദുൽഖർ സൽമാന് ഒപ്പമാണോ അഭിനയിക്കാൻ താത്പര്യം എന്ന ചോദ്യത്തിന് ഉത്തരമായി, ദുൽഖറിന്റെ നായികയായി അഭിനയിക്കാനാണ് തനിക്ക് താൽപര്യമെന്നും അതിൽ മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്നും പറഞ്ഞതിന് അന്ന രാജൻ സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഫേസ്ബുക്കിൽ അവർ ആക്രമണത്തിന് വിധേയായി. ആക്രമണത്തിന് ഒടുവിൽ താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അന്നയ്ക്ക് പറയേണ്ടി വന്നു.
View this post on Instagram