ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജന്. ചിത്രത്തില്‍ ലച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അന്ന വേഷമിട്ടു. ആലുവ സ്വദേശിനിയായ അന്ന സിനിമയില്‍ എത്തുന്നതിന് മുന്‍പ് നഴ്സായിരുന്നു. നഴ്സിംഗ് ജോലി ഉപേക്ഷിച്ചാണ് അന്ന സിനിമയില്‍ സജീവമായത്.
സോഷ്യല്‍ മീജിയയിലും സജീവമാണ് താരം. ഇടയ്ക്ക് തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വിഡിയോകളും അന്ന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിഡിയോ ആണ് വൈറലായിരിക്കുന്നത്. പാലക്കാട് പുതിയതായി ആരംഭിച്ച സി.എം മൊബൈല്‍സ് എന്ന ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ വിഡിയോയാണ് വൈറലായത്. പച്ച നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. അന്നയ്ക്കൊപ്പം പ്രയാഗ മാര്‍ട്ടിനും മാളവിക മേനോനും ഉണ്ട്. നിരവധി പേരാണ് താരത്തിന്റെ വിഡിയോക്ക് കമന്റും ലൈക്കുമായി എത്തിയത്.
2017ലായിരുന്നു അങ്കമാലി ഡയറീസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആന്റണി വര്‍ഗീസായിരുന്നു ചിത്രത്തിലെ നായകന്. അതില്‍ അന്ന അവതരിപ്പിച്ച ലിച്ചിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് അറിയപ്പെട്ടതും ലിച്ചിയായാണ്. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ അന്ന വേഷമിട്ടു. തുടര്‍ന്ന് ലിയോ തദ്ദേവുസ് സംവിധാനം ചെയ്ത ലോനപ്പന്റെ മാമേദീസയില് അഭിനയിച്ചു. മധുരരാജ, സച്ചിന്, സ്വര്‍ണമത്സ്യങ്ങള്‍, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി എന്നിവയാണ് അന്ന വേഷമിട്ട മറ്റുചിത്രങ്ങള്‍.