മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അഭിനയം പോലെ തന്നെ മമ്മൂട്ടിക്ക് ഇഷ്ടമുള്ള മറ്റൊരു മേഖലയാണ് ഫോട്ടോഗ്രഫി. സെറ്റുകളിൽ പലപ്പോഴും ക്യാമറയുമായി എത്താറുള്ള മമ്മൂട്ടി തന്റെ സഹപ്രവർത്തകരുടെ ഫോട്ടോകൾ എടുത്തു നൽകാറുണ്ട്. മമ്മൂട്ടി ക്യാമറയിൽ പകർത്തിയ തങ്ങളുടെ ചിത്രങ്ങൾ മിക്ക താരങ്ങളും അഭിമാനത്തോടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത്. കാരണം, അവരുടെ ആ ചിത്രം ക്യാമറയിൽ പകർത്തിയിരിക്കുന്നത് മമ്മൂട്ടിയെന്ന മഹാനടനാണ്.
കഴിഞ്ഞദിവസം യുവനടി അൻസിബ ഹസ്സനും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു ചിത്രം പങ്കുവെച്ചു. ഫോട്ടോയ്ക്ക് കടപ്പാട് മമ്മൂക്ക എന്ന കുറിച്ചാണ് അൻസിബ തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സി ബി ഐ 5 ദ ബ്രയിൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി പകർത്തിയ ചിത്രമാണ് അൻസിബ പങ്കുവെച്ചത്. സി ബി ഐ 5 ദ ബ്രയിനിൽ മമ്മൂട്ടിക്ക് ഒപ്പം അൻസിബയും അഭിനയിച്ചിരുന്നു. ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന്റെ ത്രില്ലിലാണ് താരം. ചിത്രത്തിൽ ജ്യോതി എന്ന കഥാപാത്രത്തെയാണ് അൻസിബ ഹസ്സൻ അവതരിപ്പിച്ചത്. സി ബി ഐ ഓഫീസർ ട്രയിനിയായി ചിത്രത്തിൽ മികച്ച പ്രകടനമാണ് അൻസിബ കാഴ്ച വെച്ചത്.
കെ മധു തന്നെയാണ് സി ബി ഐ അഞ്ചാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. എസ് എന്‍ സ്വാമിയുടേതാണ് തിരക്കഥ. രഞ്ജി പണിക്കര്‍, സായ്കുമാര്, മുകേഷ്, അനൂപ് മേനോന്, ദിലീഷ് പോത്തന്, രമേശ് പിഷാരടി, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, നടന് ജഗതി ശ്രീകുമാര്‍ കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.
View this post on Instagram