ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അനുമോള്‍ സിനിമാ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ അനുമോള്‍ ചെയ്തു. മികച്ച നര്‍ത്തകി കൂടിയാണ് അനുമോള്‍. ഇപ്പോഴിതാ വനിതാ ദിനത്തില്‍ അനുമോള്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും സിംഗിളായി ജീവിക്കാനുള്ള താത്പര്യത്തെക്കുറിച്ചെല്ലാം അനുമോള്‍ മനസ് തുറക്കുന്നുണ്ട്.
വിവാഹം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണെന്നാണ് അനുമോള്‍ പറയുന്നത്. ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് വിവാഹം കഴിക്കുക എന്നതൊക്കെ ആളുകള്‍ പൊതുവെ ശരികേടായാണ് കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമാണ്. അല്ലാത്തവര്‍ക്ക് കല്യാണം കഴിക്കാതെയാണ് സന്തോഷമെങ്കില് അത് അക്സപ്റ്റ് ചെയ്യണം. നിങ്ങള്‍ എപ്പോഴാണോ തയ്യാറാവുന്നത്, ആ സമയം ആണ്് അനിയോജ്യമായ വിവാഹ സമയമെന്നും അനുമോള്‍ പറുന്നു.
സിംഗിള്‍ ആയി ജീവിച്ചാല്‍ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ് താന്‍. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫില്‍ ബെറ്റര്‍ ആവുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ താന്‍ കണ്ടിട്ടുണ്ട്. പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ, അല്ലെങ്കില്‍ അവിടേക്ക് ഒരു ആണ് സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകള്‍ ഭയന്നോ വിവാഹം കഴിക്കുന്നവരുണ്ട്. അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആന്റ് ഹോണര്‍ ഹസ്ബന്റില്‍ ആണോ ഉള്ളതെന്നും അനുമോള്‍ ചോദിക്കുന്നു.