പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവച്ച താരമാണ് അനുപമ പരമേശ്വരന്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അനുപമ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ അനുപമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വിഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. പതിവുപോലെ ഈ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു.
കൂളിംഗ് ഗ്ലാസൊക്കെ വച്ച് ആസ്വദിച്ച് കരിക്ക് കഴിക്കുന്ന വിഡിയോയാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. ഇതിന് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധേയം. ‘വായില്‍ കപ്പലോടിക്കുന്ന കരിക്ക്, കൂടെ സിതാര കൃഷ്ണകുമാറിന്റെ മനോഹര ഗാനവും. ബൈ ദ വേ നിങ്ങളുടെ ഭാഷയില്‍ ഇളം തേങ്ങയ്ക്ക് എന്താണ് വിളിക്കുക? എന്നാണ് വിഡിയോക്ക് അനുപമ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
മലയാളത്തില്‍ ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമായി എത്തിയ കുറുപ്പിലാണ് അനുപമ അവസാനമായി അഭിനയിച്ചത്. ടൊവിനോ അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് അനുപമ എത്തിയത്. തെലുങ്കില്‍ റൗഡി ബോയ്സ് ആണ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 18 പേജെസ്, കാര്‍ത്തികേയ 2, ഹെലന് എന്നീ തെലുങ്ക് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
View this post on Instagram