പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് താരം എത്തിയെങ്കിലും പിന്നീട് മലയാളത്തിൽ അവസരം കുറഞ്ഞു. എന്നാൽ, തെലുങ്ക് സിനിമയിൽ ഭാഗ്യതാരമായി അനുപമ മാറുകയും ചെയ്തു.തമിഴിൽ ധനുഷിന് ഒപ്പം കൊടി എന്ന സിനിമയിലും അനുപമ അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുപമ. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ രസകരമായ ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.
താൻ എൻഗേജ്ഡ് ആയെന്ന് പറഞ്ഞ് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മോതിര വിരലിൽ ഒരു പ്സാസ്റ്റിക് കവർ കെട്ടിവെച്ചു കൊണ്ടുള്ള ചിത്രമാണ് വൈറലായത്. പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഈ പോസ്റ്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വരനാരാണെന്ന് വ്യക്തമാക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നു. എൻഗേജ്മെന്റ് കഴിഞ്ഞെന്നും മോതിരം മറച്ചുവെച്ചതാകാനാണ് സാധ്യതയെന്നുമാണ് മറ്റു ചിലർ പറയുന്നത്.