ആരാധകർക്ക് പിടികൊടുക്കാതെ ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ മുംബൈ നഗരം ചുറ്റി ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമയും. വിനീത് ശർമയെന്ന ആളാണ് താരങ്ങൾ നഗരത്തിൽ സ്കൂട്ടറിൽ കറങ്ങി നടക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇരുവരും ഹെൽമറ്റ് ധരിച്ചായിരുന്നു യാത്ര നടത്തിയത്. അതുകൊണ്ടു തന്നെ ആർക്കും ഇവരെ തിരിച്ചറിയാനും കഴിഞ്ഞില്ല.
പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു കോലിയുടെ വേഷം. അനുഷ്ക കറുത്ത ടീ ഷർട്ടും പാന്റുമായിരുന്നു ധരിച്ചിരുന്നത്. കോഹ്ലി ആയിരുന്നു സ്കൂട്ടർ ഓടിച്ചത്. പിന്നിൽ ഒരു വെളുത്ത നീളൻ കുടയും പിടിച്ച് ആയിരുന്നു അനുഷ്ക ഇരുന്നത്. പൊതുനിരത്തിൽ നിന്ന് യാത്ര തുടങ്ങി കുണ്ടും കുഴിയും നിറഞ്ഞ ഊടുവഴികളിലൂടെയും എല്ലാം താരദമ്പതികൾ യാത്ര ചെയ്തു. കാഴ്ചകൾ കണ്ട് ആസ്വദിച്ച് ആയിരുന്നു സ്കൂട്ടർ യാത്ര.
വടക്കൻ മുംബൈയിലെ മധ് ദ്വീപിലെ നഗരപ്രാന്തത്തിലൂടെ ആയിരുന്നു ഇവരുടെ യാത്ര. ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു പ്രൊജക്ടിന്റെ ഷൂട്ടിങ്ങിനായാണ് താരജോഡി ദ്വീപിൽ എത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കൂട്ടർ യാത്രയ്ക്ക് ശേഷം ഇരുവരും ഹെൽമറ്റ് മാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഏതായാലും താരദമ്പതികളുടെ ആരുമറിയാതെയുള്ള സ്കൂട്ടർ യാത്ര ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 2017ൽ വിവാഹിതരായ ഇവർക്ക് 2021ൽ വാമിക എന്നൊരു മകൾ പിറന്നു.
Virat Kohli and Anushka Sharma were seen riding the scooter on the streets of Mumbai#ViratKohli𓃵 #AnushkaSharma #Mumbai #bike #Viral #CelebWatch pic.twitter.com/ljeo1SCHTa
— Vineet Sharma (@Vineetsharma906) August 20, 2022