ഫഹദ് ഫാസില്‍ നായകനായി എത്തിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അനുശ്രീ. തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇപ്പോഴിതാ ഫിറ്റ്നെസ് ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
View this post on Instagram
ആരോഗ്യം മാസികയ്ക്കു വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയത്. ശ്യാം ബാബുവാണ് താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. അനുശ്രീയുടേത് ഗംഭീര മേക്കോവറാണെന്ന് പലരും അഭിപ്രായപ്പെട്ടു.
വിഷ്ണു ഉണ്ണികൃഷ്ണന് നായകനായി എത്തിയ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലാണ് അനുശ്രീ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്ക്കുന്ന ‘മാത്തപ്പന്’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.