മലയാള സിനിമാ ലോകത്ത് മിന്നി തിളങ്ങി നിൽക്കുന്ന താരമാണ് അനുശ്രീ.വിവിധ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ വളരെ പെട്ടെന്ന് സ്ഥാനം നേടിയ താരമാണ് അനുശ്രീ. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. താരത്തിന് പതിനാല് ലക്ഷത്തോളം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.
പാളയം മാർക്കറ്റിന് നടുവിൽ വെച്ചെടുത്ത താരത്തിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. പാളയം മാർക്കറ്റിന് ഒരു ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നിതിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മാർക്കറ്റിന് നടുവിൽ മാസ്ക് വെക്കാതെ നിൽക്കുന്നതിന് വിമർശനം ഫോട്ടോഷൂട്ട് നേരിടുന്നുണ്ട്.