കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. ബാലതാരമായിട്ടാണ് നടി അഭിനയജീവിതത്തിന് തുടക്കമിട്ടത്. ക്യാമറാമാന് വിഷ്ണുവുമായുള്ള അനുശ്രീയുടെ വിവാഹവും പിന്നീട് കുട്ടിയുണ്ടായതുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചുള്ള നടിയുടെ പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഈ പോസ്റ്റ് താരം പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
വിവാഹമോചനം ദുരന്തമല്ലെന്നും സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തമെന്നുമാണ് നടി പറഞ്ഞത്. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നും അനുശ്രീ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി കമന്റ് ബോക്സ് ഓഫാക്കിയായിരുന്നു അനുശ്രീ ഡിവോഴ്സിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്. ഇതും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.
അടുത്തിടെയായിരുന്നു അമ്മയായ സന്തോഷം താരം പങ്കുവച്ചത്്. മകന്റെ നൂലുകെട്ട് വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയായും അനുശ്രീ പങ്കിട്ടിരുന്നു. മകന്റെ നൂലുകെട്ട് വിഡിയോയില്‍ അച്ഛനോ അച്ഛന്റെ വീട്ടുകാരെയോ കാണാനില്ലായിരുന്നു. അച്ഛന് വന്നില്ലേയെന്നായിരുന്നു പലരും ചോദിച്ചത്. ഇതോടെയാണ് വിവാഹ മോചന ചര്‍ച്ചകള്‍ തുടങ്ങിയത്.