അപര്‍ണ ബാലമുരളി കേന്ദ്രകഥാപാത്രമാകുന്ന ഇനി ഉത്തരം പ്രേക്ഷകരിലേക്ക്. ഒക്ടോബറിലാകും ചിത്രം തീയറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ആകാംക്ഷ ഉയര്‍ത്തുന്നതായിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനായി കാത്തിരിക്കുന്നത്.
ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അപര്‍ണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിക്ക് ഒപ്പം കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇവരെ കൂടാതെ ഹരീഷ് ഉത്തമന്, സിദ്ധാര്‍ത്ഥ് മേനോന്, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന് ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
എ ആന്‍ഡ് വി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അരുണ്‍, വരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഹെഷാം അബ്ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രവി ചന്ദ്രന് ആണ്. എച്ച്ടുഒ സ്പെല്‍ ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈന്‍. എഡിറ്റിങ്- ജിതിന് ഡി കെ. പ്രൊഡക്ഷന്‍- കണ്ട്രോളര് റിന്നി ദിവാകര്‍, വിനോഷ് കൈമള്‍, കല- അരുണ്‍ മോഹനന്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ്- ദീപക് നാരായണന്, സ്റ്റില്‍സ്- ജെഫിന് ബിജോയ്, ഡിസൈന്‍- ജോസ് ഡൊമനിക്, പിആര്‍ഒ- എ.എസ്. ദിനേശ്.