വിജയ് ചിത്രം ബീസ്റ്റില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളി താരം അപര്‍ണദാസ് ആയിരുന്നു. അപര്‍ണ കേന്ദ്രകഥാപാത്രമായ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തും. ഷറഫുദ്ദീന്‍, നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണി സോണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ ബീസ്റ്റിനെക്കുറിച്ചും പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തെക്കുറിച്ചും പറയുകയാണ് അപര്‍ണദാസ്.
തനിക്ക് ബീസ്റ്റിന് മുന്‍പ് കോള്‍ വന്നത് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് എന്ന് അപര്‍ണ പറയുന്നു. ബീസ്റ്റ് ഭയങ്കര വലിയ സിനിമയാണ്. വിജയ് സാറിനെ പോലുള്ള വലിയൊരു ആര്‍ടിസ്റ്റിന്റെ സിനിമയാണ്. ഒരുപാട് വര്‍ഷങ്ങളായി സിനിമയിലുള്ള ആര്‍ടിസ്റ്റാണ് അദ്ദേഹം. ചെറിയൊരു റോളാണ് എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, ചിത്രത്തില്‍ അഭിനയിച്ചത് വളരെ വലിയകാര്യമായാണ് കാണുന്നതെന്ന് അപര്‍ണ പറയുന്നു.
തനിക്ക് ബീസ്റ്റിനെ പോലെത്തന്നെ അത്രയും പ്രധാനമാണ് ഈ സിനിമയുമെന്നും അപര്‍ണ പറയുന്നു. ബീസ്റ്റിനെക്കാളും താന്‍ വളരെയധികം പ്രതീക്ഷവച്ചിരുന്ന സിനിമയാണ് ഇത്. ഇതിലെ റോളും ചെയ്യാനുള്ള കാര്യങ്ങളും എനിക്ക് കുറച്ചുകൂടി സ്പെഷ്യലായിരുന്നു. കുറച്ചുകൂടി ഇഷ്ടമുള്ളതായിരുന്നു ആ ക്യാരക്ടര്‍. മാത്രമല്ല നമുക്ക് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റും. ബീസ്റ്റില്‍ റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളാണ് പറയുന്നത്. ഇത് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ചിത്രമാണെന്നും അപര്‍ണ ദാസ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…