മലയാളികളുടെ പ്രിയനടി അപൂർവ ബോസ് വിവാഹിതയാകുന്നു. ദീർഘകാലമായുള്ള സുഹൃത്ത് ധിമൻ തലപത്രയാണ് വരൻ. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം അപൂർവ അറിയിച്ചത്. കഴിഞ്ഞ കുറേ കാലമായുള്ള അപൂർവയുടെ സുഹൃത്ത് ആണ് ധിമൻ. നേരത്തെയും ധിമനൊപ്പമുള്ള ചിത്രങ്ങൾ അപൂർവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
മലർവാടി ആർട്സ് ക്ലബ്, പ്രണയം, തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അപൂർവ. പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിൽ അപൂർവ അഭിനയിച്ചിട്ടുണ്ട്.
നിലവിൽ സ്വറ്റ്സർലണ്ടിലെ ജനീവയിലാണ് അപൂർവ ഉള്ളത്. അവിടെ യുണൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം കമ്യൂണിക്കേഷൻ കൺസൾട്ടന്റായി ജോലി ചെയ്ത് വരികയാണ് അപൂർവ. സിനിമ മേഖലയിൽ നിന്ന് നിരവധി സുഹൃത്തുക്കളാണ് അപൂർവയുടെ പോസ്റ്റിനു താഴെ ആശംസയുമായി എത്തിയിരിക്കുന്നത്. രഞ്ജിനി ജോസ്, അർച്ചന കവി, അപർണ ബാലമുരളി, അഹാന കൃഷ്ണ, ഷോൺ റോമി, ലിയോണ ലിഷോയ്, ശ്രീറാം രാമചന്ദ്രൻ തുടങ്ങി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.
View this post on Instagram