ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ പലരും പലരുടേയും കാലുപിടിച്ചിട്ടുണ്ടെന്ന് നടിയും അവതാരകയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ആര്യ. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ തന്നെ ഇങ്ങോട്ടുവിളിച്ചതാണ്. എന്നാല്‍ പലരുടേയും കാര്യം അങ്ങനെയല്ല. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്ത്തകരുടേയുമെല്ലാം പിന്നാലെ നടന്ന് കാലു പിടിച്ചവരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് തനിക്കറിയാമെന്നും ആര്യ പറഞ്ഞു. സിനിമഡാഡിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ആര്യയുടെ വെളിപ്പെടുത്തല്‍.
പലരുടേയും കാല് പിടിച്ചവരാണ് പിന്നീട് രാജാക്കന്മാരായി വന്നത്. ഒരു വര്‍ഷമൊക്കെ സ്ട്രഗിള്‍ ചെയ്ത് കയറിയവരുണ്ട്. ഫോട്ടോസും വിഡിയോകളുമൊക്കെ അയച്ചു നല്കി തങ്ങള്‍ക്ക് ഇതില്‍ പങ്കെടുക്കണെമന്ന് പറഞ്ഞ് പിന്നാലെ നടന്നവരുണ്ട്. ഇതിന്റെ ചാറ്റും മറ്റ് കാര്യങ്ങളും കണ്ടിട്ടുണ്ട്. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥികള്‍ക്കും കോളുകള്‍ വന്നിട്ടുണ്ട്. തനിക്കും അത്തരത്തില്‍ കോളുകള്‍ വന്നിട്ടുണ്ട്. ബിഗ് ബോസുമായി ബന്ധമില്ലാത്ത, ഏഷ്യാനെറ്റില്‍ പണിയെടുക്കുന്നവര്‍ക്കും കോളുകള്‍ പോയിട്ടുണ്ട്. അങ്ങോട്ട് റിക്വസ്റ്റ് ചെയ്ത് കയറുന്നവരും അല്ലാത്തവരുമുണ്ടെന്നും ആര്യ പറഞ്ഞു.
ബിഗ് ബോസില്‍ കയറുക എളുപ്പമല്ല. ആദ്യം ഒരു ജനറല്‍ ലിസ്റ്റ് ഉണ്ടാകും. അതിന് ശേഷം മൂന്ന് ഷോട്ട് ലിസ്റ്റുകള്‍ ഉണ്ടാകും. തുടര്‍ന്ന് ഇന്റര്‍വ്യൂ. ഇതില്‍ ഒരു സൈക്യാട്രിസ്റ്റും ഉണ്ടാകും. ഇതിന് എല്ലാം ശേഷമായിരിക്കും ബിഗ് ബോസ് ഫൈനല്‍ ലിസ്റ്റില്‍ ഇടംപിടിക്കുന്നതെന്നും ആര്യ പറഞ്ഞു.