ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായതാണ് ആര്യ. ഇതിന് പിന്നാലെ ചില സിനിമകളിലും ആര്യ വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും സജീവമായ ആര്യ ഇടയ്ക്ക് വിശേഷങ്ങള്‍ പങ്കുവച്ചും രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ വിഷു സ്പെഷ്യലായി ആര്യ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദാവമിയില് ഗ്ലാമര്‍ ലുക്കിലാണ് ആര്യ എത്തിയിരിക്കുന്നത്.
View this post on Instagram
കസവു ദാവണിയും ബ്ലാക്ക് ബ്രൊക്കേഡ് ബ്ലൗസുമാണ് ആര്യ ധരിച്ചിരിക്കുന്നത്. ഇത് കൂടാതെ വസ്ത്രത്തിന് ഇണങ്ങുന്ന ആഭരണങ്ങളും ആര്യ ധരിച്ചിട്ടുണ്ട്. വിവേക് മേനോന് ആണ് ആര്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഉണ്ണി മുകുന്ദന് നായകനായി എത്തിയ മേപ്പടിയാന് എന്ന ചിത്രത്തിലാണ് ആര്യ അവസാനം പ്രത്യക്ഷപ്പെട്ടത്. സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് ആര്യ എത്തിയത്.