മമ്മൂട്ടി-കെ മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുക്കിയ സിബിഐ 5 ദി ബ്രയിന്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്ത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെയാണ് ആശാ ശരത്ത് അവതരിപ്പിച്ചിരിക്കുന്നത്.
ഈ മഹാരഥന്മാര്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്ന് എസ്.എന്‍ സ്വാമിക്കും കെ. മധുവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശാ ശരത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷവും ആശാ ശരത്ത് പങ്കുവച്ചു.
സിബിഐ സീരിസിലെ നാലാം ഭാഗം ഇറങ്ങി പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ സേതുരാമയ്യരും സംഘവും എത്തിയത്. മുകേഷ്, സായ്കുമാര്, ജഗതി, രഞ്ജി പണിക്കര്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, അനൂപ് മേനോന്, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, അന്‍സിബ ഹസന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.