നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയാകുന്നു. ആദിത്യനാണ് വരന്. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. മമ്മൂട്ടി, മനോജ് കെ ജയന്, ദിലീപ്, സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മെക്കാനിക്കല്‍ എന്‍ജിനീയറാണ് ഉത്തര. നര്‍ത്തകി കൂടിയായ ഉത്തര അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു. മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിലെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ആശാ ശരത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയുടെ സംവിധായകനാണ് മനോജ് കാന. കെഞ്ചിരയുടെ ടീമാണ് ഖെദ്ദയ്ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.