മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുഖങ്ങളില്‍ ഒന്നാണ് നടി അശ്വതിയുടേത്. സാമൂഹ്യമാധ്യമങ്ങളിലും ഏറെ സജീവമായ നടി തന്റെ അഭിപ്രായങ്ങള്‍ എല്ലാം തന്നെ തന്റെ ആരാധകര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ തടി കുറച്ച വിശേഷം പങ്കു വെച്ചെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ച കുറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്.
കുറിപ്പ് ഇങ്ങനെ:
It’s not about perfect. It’s about effort. And when you bring that effort every single day, that’s where transformation happens. That’s how change occurs…. അങ്ങനൊക്കെ ഇംഗ്ളീഷില്‍ പറയാം പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നമ്മടെ മനസ്സില്‍ ഉറച്ച തീരുമാനവും, പല ഇഷ്ടങ്ങള്‍ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ ആരുടേം പിന്നാലെ ഡയറ്റ് ചാര്‍ട്ടിനു നടക്കേണ്ട ആവശ്യമില്ല. പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്.. ഞാന്‍ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.. പക്ഷെ ആ ഡയറ്റ് ചിലപ്പോള്‍ നിങ്ങള്‍ക്ക് പറ്റി എന്ന് വരില്ല അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആള്ക്കാര് ഉണ്ടാകൂ. ഞാനായിട്ട് ഒരാള്‍ക്ക് ഒരു ദോഷം ഉണ്ടാകാന്‍ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു അതാണ് ഏറ്റവും മുകളില്‍ പറഞ്ഞ കാര്യം നമ്മുടെ മനസ്സ്. മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിര്‍ത്താന്‍ ശ്രമിക്കുക എല്ലാവര്ക്കും നല്ല ആരോഗ്യം തമ്പുരാന് നല്കട്ടെ.
View this post on Instagram