മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ചിത്രം കണ്ടവര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതി. അതില്‍ പോസിറ്റീവ്, നെഗറ്റീവ് റിവ്യൂകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായം പറഞ്ഞിരിക്കുകയാണ് സീരിയല്‍ നടി അശ്വതി.
ടിക്കറ്റിന് കൊടുത്ത കാശ് വെറുതെയായില്ലെന്നാണ് സിനിമ കണ്ട ശേഷം അശ്വതി പറഞ്ഞത്. ചിത്രത്തിലെ പറുദീസ പാട്ടില്‍ ‘ഇവിടെ ആരാരും കരയുകില്ല’ എന്ന് പറയുന്നപോലെ ടിക്കറ്റ് എടുക്കുന്നവര്‍ കരയുകില്ലെന്ന് അശ്വതി പറയുന്നു. മൈക്കിള്‍ അപ്പനേക്കാള്‍ (മമ്മൂക്ക) തനിക്ക് പ്രകടനത്തില്‍ ഗംഭീരം എന്ന് തോന്നിയത് ചുറ്റിനുമുള്ളവരാണ്. ഇന്റര്‍വെല്‍ വരെ ഒരു അമല്‍ നീരദ് ചിത്രത്തിന്റെ സ്ലോ മോഷന്‍ കാര്യങ്ങള്‍ എല്ലാം ഉണ്ടെങ്കിലും ആ സമയങ്ങള്‍ പ്രേക്ഷകരെ മടുപ്പിക്കാതെ പീറ്റര്‍ (ഷൈന്‍ ടോം ചാക്കോ) കൊണ്ട് പോയി. ഇന്റര്‍വെലിന് ശേഷം ആണെങ്കില്‍ അജാസ് (സൗബിന് ഷാഹിര്‍) തൂത്തു വാരി അങ്ങെടുത്തു. പ്രത്യേകിച്ച് പറുദീസ എന്ന പാട്ടിന് ശേഷം അടിപൊളിയായിരുന്നു. ഓരോരുത്തരും കിട്ടിയ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ജീവിച്ച് കാണിച്ച് തന്നുവെന്നും അശ്വതി പറയുന്നു. നെടുമുടി വേണു, ലളിതാമ്മ ഇവരെ സ്ക്രീനില്‍ കണ്ടപ്പോള്‍ രണ്ടുപേരും നമ്മളെ വിട്ടുപോയി എന്നത് മറന്നേ പോയി. ചിത്രം ഇഷ്ടപ്പെട്ടുവെന്നും അശ്വതി പറഞ്ഞു.
ഭീഷ്മപര്‍വ്വം അടുത്തിടെ അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തിരുന്നു. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയ മൂന്നാമത്തെ ചിത്രമാണ് ഭീഷ്മപര്‍വ്വം. കേരളത്തില്‍ മാത്രമല്ല ലോകം മുഴുവനും ചിത്രം തരംഗമായി കഴിഞ്ഞിരിക്കുകയാണ്.