സോഷ്യല്‍മീഡിയയില്‍ സെലിബ്രിറ്റികള്‍ വളരെ സജീവമായിരിക്കുന്ന ലോക്ക് ഡൗണ്‍ കാലത്ത് മാതൃകപ്രവൃത്തിയുമായി കുട്ടി സെലിബ്രിറ്റി ബേബി ദേവനന്ദ. ദിലീപ് നായകനായി എത്തിയ മൈ സാന്റ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ബേബി ദേവനന്ദ. സോഷ്യല്‍മീഡിയയില്‍ എല്ലാവര്ക്കും മാതൃകയാക്കാവുന്ന ഒരു ചലഞ്ചുമായാണ് താരം എത്തിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയനടന്മാരായ ടോവിനോ തോമസ്, വിജയ് യേശുദാസ്, റോഷന് മാത്യു എന്നിവരേയും ചലഞ്ച് സ്വീകരിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
ലോക്ക് ഡൗണിനൊപ്പം കേരളത്തില്‍ ചൂട് കൂടുകയാണ് കരുതലാണ് ഇനി വേണ്ടത്, മനുഷ്യന് നിലനില്‍പ്പിനായി പോരാടുമ്പോള്‍ അതിനൊപ്പം അവനവന്റെ വീടിന്റെ പുറത്തു കുറച്ചു ദാഹജലം പക്ഷികള്‍ക്കും കരുതി വെക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കി. വീഡിയോ വാര്‍ത്തകളില്‍ ശ്രദ്ദ നേടി കഴിഞ്ഞു.
മൈ സാന്റയ്ക്ക് മുന്‍പ് താരം വിനായകന് കേന്ദ്ര കഥാപാത്രമായി എത്തിയ തൊട്ടപ്പനിലും പ്രധാന വേഷം കൈ കാര്യം ചെയ്തിരുന്നു. താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം 2403 ഫീറ്റ്, വിജയ് യേശുദാസ് നായകനാകുന്ന ത്രിഡി ചിത്രം സാല്‍മണ്‍ , ടോവിനോ നായകനാകുന്ന മിന്നല്‍ മുരളി, റോഷന് മാത്യു നായകനാകുന്ന പേരിടാത്ത പുതിയ ചിത്രം തുടങ്ങിയവയാണ്. രാജഗിരി പബ്ലിക് സ്കൂളില്‍ ഒന്നാം ക്ലാസിലാണ് ദേവനന്ദ പഠിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും മോഡലിങ്ങിലും ഈ കൊച്ചുമിടുക്കി ശ്രദ്ദ നേടിയിരുന്നു. ആലുവ സ്വദേശികളായ ജിബിന്റെയും പ്രീതിയുടേയും മകളാണ് ബേബി ദേവനന്ദ.