അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി ബീന ആന്റണി. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ബീന ആന്റണിയുടെ പോസ്റ്റ്. ഈ ലോകത്ത് തനിയ്ക്ക് ഏറ്റവും വിലപ്പെട്ട സ്വത്ത് തന്റെ അമ്മയാണെന്ന് ബീന ആന്റണി പറയുന്നു. അമ്മയുടെ ഒരു വിളി കേള്‍ക്കാന്‍ കൊതിയാകുകയാണ്. നീ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച് എങ്കിലും65തകചസ ഒന്ന് വിളിച്ചൂടെ. ഇനിയൊരു ജന്മമുണ്ടെങ്കില് അമ്മച്ചിയുടെ മകളായി ജനിക്കണമെന്നും ബീന ആന്റണി പറയുന്നു.
താനൊരു അമ്മയായ ശേഷമാണ്, തന്റെ അമ്മയുടെ സ്നേഹവും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞത് എന്ന് മുന്‍പൊരു അഭിമുഖത്തില്‍ ബീന ആന്റണി പറഞ്ഞിരുന്നു. എല്ലാം ഏകോപിപ്പിയ്ക്കുന്നതില്‍ മിടുക്കിയായിരുന്നു അമ്മ. അപ്പച്ചന് വളരെ അധികം കര്‍ക്കശക്കാരനായിരുന്നു. അതിനിടയില്‍ തങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് അമ്മ ജീവിച്ചത്. സ്നേഹം പ്രകടിപ്പിക്കില്ലായിരുന്നുവെങ്കിലും ഉള്ള് നിറയെ സ്നേഹമായിരുന്നു അമ്മച്ചിക്കെന്നും ബീന ആന്റണി ഓര്‍ക്കുന്നു.
നേരത്തെ മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ അപ്പച്ചനെ കുറിച്ചും അച്ഛന്റെ സ്നേഹത്തെ കുറിച്ചും ബീന ആന്റണി പറഞ്ഞിരുന്നു. ഹീറോ ആയിരുന്നു അപ്പച്ചന് എന്നാണ് ബീന പറഞ്ഞത്. അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു തന്റെ അമ്മ. അമ്മയുടെ സഹോദരന് അന്യമതത്തില്‍ നിന്നും പെണ്ണ് കെട്ടിയപ്പോള്‍ കൂടെ നിന്നതും അവരെ സംരക്ഷിച്ചതും തന്റെ അപ്പച്ചന് ആയിരുന്നുവെന്നും ബീന ആന്റണി പറഞ്ഞിരുന്നു.