സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ബീന ആന്റണി. ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന സീരിയലിലൂടെയാണ് ബീന ആന്റണി പ്രശസ്തയായത്. ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം. തന്റെ സീരിയൽ വിശേഷങ്ങൾക്കൊപ്പം വ്യക്തിപരമായ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ വഴി താരം പങ്കുവെയ്ക്കാറുണ്ട്. വെള്ളയിൽ നീലയും ഓറഞ്ചും നിറങ്ങളോടു കൂടിയ പൂക്കളുള്ള ഉടുപ്പും അതിന് വെളുത്ത നീളൻ ഷ്രഗുമാണ് പുതിയ ചിത്രത്തിൽ ബീന ആന്റണി അണിഞ്ഞിരിക്കുന്നത്. ബീച്ചിൽ നിന്നുളള ചിത്രങ്ങളിൽ വളരെ സ്റ്റൈലിഷ് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾക്കൊപ്പം അതേ വസ്ത്രം ധരിച്ചുള്ള ഫോട്ടോയും ബീന ആന്റണി പങ്കുവെച്ചിട്ടുണ്ട്. ഒരു പാട്ടു പാടുന്ന വിധത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
1990കളിലാണ് അഭിനയരംഗത്തേക്ക് ബീന ആന്റണി എത്തിയത്. ടി എസ് സജി സംവിധാനം ചെയ്ത ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് ബീന ആന്റണി അഭിനയരംഗത്ത് സജീവമാകുന്നത്. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് പരമ്പരയിലും മികച്ച വേഷം ചെയ്തു. ഓമനത്തിങ്കൾ പക്ഷി, മായാസീത, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ എന്ന സിനിമയിൽ അഭിനയിച്ചു.
മമ്മൂട്ടി അഭിനയിച്ച കനൽകാറ്റ് എന്ന ചിത്രത്തിലും പിന്നീട് യോദ്ധ ഉൾപ്പെടെ നിരവധി സിനിമകളിലും ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്. യോദ്ധ സിനിമയിൽ മോഹൻലാലിന്റെ സഹോദരിയായും സുരേഷ്ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്മാരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്ന ബീന ആന്റണി വളരെ ചെറുപ്പത്തിൽ തന്നെ മിനിസ്ക്രീൻ അഭിനയരംഗത്തേക്ക് എത്തി. ടെലിവിഷൻ, സിനിമ രംഗത്ത് പ്രവർത്തിക്കുന്ന മനോജ് നായരാണ് ഭർത്താവ്.
View this post on Instagram