മകന്റെ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ വികാരാധീനയായി നടി ഭാഗ്യശ്രീ. മകന് അഭിമന്യു ദസ്സാനി നായകനാകുന്ന നികമ്മ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് നടി വികാരാധീനയായത്. ഈ സിനിമയ്ക്കായി മകന് അവന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരുന്നുവെന്നും നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ചിത്രം തീയറ്റര്‍ റിലീസിനെത്തുന്നതെന്നും ഭാഗ്യശ്രീ പറഞ്ഞു.
സബ്ബി ഖാന് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് നികമ്മ. ശില്പാ ഷെട്ടി, അഭിമന്യു സിംഗ്, സാമിര്‍ സോണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മീനാക്ഷി സുന്ദരേശ്വര്‍ എന്ന ചിത്രത്തിന് ശേഷം അഭിമന്യു അഭിനയിക്കുന്ന ചിത്രമാണ് നികമ്മ. സോണി പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ പതിനേഴിന് ചിത്രം തീയറ്ററുകളിലെത്തും.
സല്മാന് ഖാന് ചിത്രം മേനേ പ്യാര് കിയായിലൂടെ നായികയായി എത്തിയ താരമാണ് ഭാഗ്യശ്രീ. ഹിന്ദിക്ക് പുറമേ കന്നഡ, തെലുങ്ക് ഭാഷകളിലും ഭാഗ്യശ്രീ അഭിനയിച്ചിട്ടുണ്ട്.