മലയാളികളുടെ പ്രിയതാരമാണ് നടി ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങളില്‍ ഭാമ വേഷമിട്ടു. ഇതിനിടെ കന്നഡ ചിത്രങ്ങളിലും വേഷമിട്ടു. 2019 വരെ മലയാള സിനിമാ ലോകത്ത് സജീവമായിരുന്നു ഭാമ. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം.
ഇപ്പോഴിതാ മകള്‍ ഗൗരിക്കും ഭര്‍ത്താവ് അരുണിനുമൊപ്പം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് ഭാമ. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മകളുടെ ആദ്യത്തെ പരിപാടിയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്. ഭര്‍ത്താവും താനും മറ്റ് അതിഥികളോടൊപ്പം നില്‍ക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് ഭാമ പോസ്റ്റ് ചെയ്തിട്ടുള്ളത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഭാമയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.
2020ലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ഭാമയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ ക്ലാസ്മേറ്റാണ് അരുണ്‍. അവരുടെ കുടുംബവുമായും അടുപ്പമുണ്ട്. അങ്ങനെയാണ് വിവാഹാലോചന വന്നതെന്ന് താരം നേരത്തേ വെളിപ്പെടുത്തിയിരുന്നു.