നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ ഭാവനയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ റിലീസ് ചെയ്യുമെന്ന വാർത്തയാണ് പുറത്തു വരുന്നത്.
ഭാവനയുടെ പിറന്നാളാണ് ജൂൺ ആറിന്. അതുകൊണ്ട് തന്നെ താരത്തിനുള്ള പിറന്നാൾ സമ്മാനമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്. പരിമളം ആയി എത്തി മലയാളസിനിമാപ്രേമികളുടെ പ്രിയ താരമായി മാറിയ നടിയാണ് ഭാവന.
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലെ പരിമളമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഭാവന പിന്നീടങ്ങോട്ട് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിളങ്ങി. 22 വര്‍ഷമായി സിനിമയില്‍ സജീവമാണ് ഭാവന.