കഴിഞ്ഞ ദിവസമായിരുന്നു നടി ഭാവനയ്ക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചത്. താരത്തിന് ഗോൾഡൻ വിസ ലഭിച്ച വാർത്തയേക്കാൾ സോഷ്യൽ മീഡിയയിൽ വൈറലായത് നടി അന്ന് ധരിച്ച വസ്ത്രങ്ങൾ ആയിരുന്നു. ശരീരത്തിന്റെ നിറമുള്ള വസ്ത്രമായിരുന്നു ഭാവന അന്നേ ദിവസം ധരിച്ചിരുന്നത്. എന്നാൽ താരം ഗോൾഡൻ വിസ സ്വീകരിക്കാൻ പോയപ്പോൾ ഉടുപ്പ് ധരിക്കാൻ മറന്നു പോയോ എന്ന തരത്തിലുള്ള കമന്റുകളായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനെതിരെ ആണ് ഭാവന പ്രതികരിച്ചത്.
താൻ ധരിച്ചത് ശരീരത്തിന്റെ നിറമുള്ള സ്ലിപ്പ് ആയിരുന്നെന്നും അത് ടോപ്പിന്റെ തന്നെ ഭാഗമാണെന്നും ഫോട്ടോയിലും അത് വ്യക്തമാണെന്നും ഭാവന ഒരു മാധ്യമത്തിനോട് പറഞ്ഞു. ഭാവന യഥാർത്ഥ ചിത്രം ഡി പി യാക്കുകയും ചെയ്തു. ഭാവന വെളുത്ത ടോപ്പ് ധരിച്ച് ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തുന്ന ഫോട്ടോയും വീഡിയോയും ആയിരുന്നു പ്രചരിച്ചത്.
കൈ ഉയർത്തുമ്പോൾ ശരീരഭാഗം കാണുന്നു എന്നായിരുന്നു വിമർശനം. വെളുത്ത ടോപ്പിനു താഴെ വസ്ത്രം ഇല്ലെന്ന് ആയിരുന്നു ആക്ഷേപം. വെളുത്ത ടോപ്പിനു താഴെ ശരീരത്തോട് ചേർന്ന് കിടക്കുന്ന ശരീരത്തിന്റെ നിറമുള്ള വസ്ത്രം ആയിരുന്നു ഭാവന ധരിച്ചിരുന്നത്. ‘അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ.’’–ഭാവന പറഞ്ഞു. എന്ത് കിട്ടിയാലും തന്നെ വേദനിപ്പിക്കുന്ന ചിലരുണ്ടെന്നും അവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും ഭാവന പറഞ്ഞു.