മലയാളികളുടെ പ്രിയ താരമാണ് ഭാവന. ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന ഭാവന ഇന്ന് മലയാള സിനിമയില്‍ സജീവമല്ല. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. വിവാഹ ശേഷം അഭിനയത്തോട് ബൈ പറയാതെ കന്നഡ സിനിമയില്‍ സജീവമാണ് താരം. പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് നവീനും ഒപ്പമുണ്ട്.
വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും സജീവമാണ് ഭാവന. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളും ഭാവന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പച്ച സാല്‍വാറില്‍ ആരാധകരുടെ മനംകവര്‍ന്നിരിക്കുകയാണ് ഭാവന. ജീവിതത്തിന്റെ ഭൂരിഭാഗം കളറും പച്ചയാണെന്ന ക്യാപ്ഷനോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കന്നഡ സിനിമ നിര്‍മ്മാതാവായ നവീനുമായി 2018 ജനുവരി 23നായിരുന്നു ഭാവനയുടെ വിവാഹം. നവീനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
View this post on Instagram