മലയാളസിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ റഹ്മാനും നടി ഭാവനയും. ഇവർ രണ്ടു പേരും ഒരുമിച്ച് ഒരു സിനിമ എത്താൻ പോകുകയാണ്. എ പി കെ സിനിമാസിൻ്റെ ബാനറിൽ ആദിത് പ്രസന്ന കുമാർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഇന്ന് ചോറ്റാനിക്കരയിൽ വെച്ച് നടന്നു.
റഹ്മാനും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥയും നവാഗതനായ റിയാസ് മരാത്താണ്. സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിൻ്റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തുവിടും. റഹ്മാനും ഭാവനക്കുമൊപ്പം ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്നു. കോസ്റ്റ്യൂം – സമീറ സനീഷ്, ആർട്ട് – അരുൺ ജോസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ – പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ, കളറിസ്റ്റ് – സി പി രമേഷ്, വി എഫ് എക്സ് – എഗ്ഗ് വൈറ്റ്, ആക്ഷൻ കോറിയോഗ്രഫി – ആക്ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ. എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാൽ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.