സാരിയിൽ അതിസുന്ദരിയായി നടി ഭാവന. പാലായിൽ ടെക്സ്റ്റൈൽ ഉദ്ഘാടനത്തിനായി സാരിയിൽ ശാലീന സുന്ദരിയായാണ് താരമെത്തിയത്. ഏതായാലും തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഭാവനയെ വെറുതെ വിടാൻ സെയിൽസ് ഗേൾസും തയ്യാറായില്ല. ഒരാൾ ഭാവനയെ മനോഹരമായ ഒരു സാരി ഉടുപ്പിക്കുകയും ചെയ്തു. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി വർക്കുള്ള മനോഹരമായ സാരിയാണ് ഭാവനയെ ഉടുപ്പിച്ചത്. സിനിമാനടിയാണെന്നുള്ള യാതൊരുവിധ ജാഡയും ഇല്ലാതെയാണ് ഭാവന സെയിൽസ് ഗേളിന് മുമ്പിൽ നിന്നു.
അതേസമയം, ചടങ്ങിൽ നിന്നുള്ള ഭാവനയുടെ ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലെ പരിമളമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച താരമാണ് ഭാവന. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിളങ്ങി. 22 വര്‍ഷമായി സിനിമയില്‍ സജീവമാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.
ആദില്‍ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശോകന്, ഷറഫുദ്ദീന്, അനാര്‍ക്കലി നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊടുങ്ങല്ലൂരാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അഞ്ച് വര്‍ഷമായി മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നഡയില്‍ നിരവധി സിനിമകളുടെ ഭാഗമായിരുന്നു ഭാവന. ജിനു എബ്രഹാം രചനയും സംവിധാനവും നിര്‍വഹിച്ച് പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണ്‍ ആണ് ഭാവനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2018ലായിരുന്നു കന്നഡ സിനിമാ നിര്‍മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം. നിലവില്‍ ബംഗളൂരുവിലാണ് ഇരുവരും താമസിക്കുന്നത്.
View this post on Instagram