മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സാല്‍വാറില്‍ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം.
View this post on Instagram
നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമൊണ്ടാര്ന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാവനയുടെ തിരിച്ചുവരവ് അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നു.
കന്നഡ സിനിമ നിര്‍മ്മാതാവായ നവീനുമായി 2018 ജനുവരി 23നായിരുന്നു ഭാവനയുടെ വിവാഹം. നവീനൊപ്പം ബംഗളൂരുവിലാണ് ഭാവനയുടെ താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് കന്നഡയില്‍ സജീവമായിരുന്നു താരം.