മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് താരം. അതിനിടെ ഭാവന പ്രധാന റോളിലെത്തുന്ന ‘സര്‍വൈവല്‍’ എന്ന ഷോര്‍ട്ടഫിലിമിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച വിഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്.
View this post on Instagram
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ ആണ് ഭാവന പങ്കുവച്ചിരിക്കുന്നത്. എല്ലാവര്ക്കും പ്രചോദനമേകുന്ന വിഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍. നിരവധി പേര് ഭാവനയുടെ വിഡിയോ പങ്കുവച്ചു.
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ഭാവന നായികയാകുന്ന ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകന്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.