ശാരീരികക്ഷമത നടി ഭാവനയുടെ ജീവിതത്തിലെ ഒരു പ്രധാന വശമാണ്, മാത്രമല്ല മറ്റെന്തിനുവേണ്ടിയും തൻെറ വർക്ഔട്ടുകൾ മാറ്റിവെക്കില്ലെന്നും മലയാളത്തിന്റെ പ്രിയ താരം ഉറപ്പാക്കുന്നു. തന്റെ ഫിട്നെസ്സിലൂടെ ഭാവന മുൻപും ആരാധകർക്ക് പ്രേചോദനം ആയിട്ടുണ്ട് .ഇപ്പോ, ജിമ്മിൽ നിന്നുള്ള ചിത്രം ഇസ്റാഗ്രാമിലൂടെ പങ്കുവെച്ചു ആരാധകരുടെ ശ്രെദ്ധ നേടിയിരിക്കുകയാണ് തരാം. ലോക്കഡൗണിനു ശേഷം ജിമ്മിൽ തിരികെ ജോയിൻചെയ്ത സന്ദോഷത്തിലാണ് ഭാവന. ടൈപ്പോഗ്രാഫി എന്ന് അച്ചടിച്ച ബ്ലാക്ക് പാന്റും മനോഹരമായ പിങ്ക് ട്രെയിനിംഗ് ടോപ്പുമാണ് തരാം തിരഞ്ഞെടുത്തത്
ഭാവനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കായ് കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. ഫാഷൻ ട്രെൻഡിന് അുസരിച്ചുളള വസ്ത്രങ്ങളിലെ ഭാവനയുടെ തിരഞ്ഞെടുപ്പാണ് ആരാധകരെ ആകർഷിക്കുന്നത്. ലുക്കിലും വസ്ത്രത്തിലും എപ്പോഴും വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കാറുളള നടിയാണ് ഭാവന.
View this post on Instagram
തന്റെ ജീവിതത്തിലെ സന്തോഷങ്ങളുടെ നിമിഷങ്ങളും നടി ആരാധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം എപ്പോഴും ആക്ടീവാണ്.
അടുത്തിടെയായിരുന്നു ഭാവനയുടെ മൂന്നാം വിവാഹ വാർഷികം. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. ഭാവനയുടെ നിരവധിയേറെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നിരുന്നു.
നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.