ലോകമെമ്പാടുമുള്ള ആഘോഷങ്ങളെ കൊറോണ വിഴുങ്ങി കളഞ്ഞപ്പോൾ ദീപാവലിയും ഭാരതീയർക്ക് അടഞ്ഞ വാതിലുകൾക്ക് ഉള്ളിലായി. എങ്കിലും ദീപങ്ങൾ തെളിയിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞും ആഘോഷങ്ങൾക്ക് ആരും കുറവ് വരുത്തിയിട്ടുമില്ല. പ്രേക്ഷകരുടെ പ്രിയങ്കരിയായ ഭാവനയും തന്റെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്. നിങ്ങൾ തെളിക്കുന്ന ഓരോ ദീപവും നിങ്ങളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കട്ടെ..! എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.
നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം.