മലയാളസിനിമയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടി ഭാവന. വിവാഹത്തിനു ശേഷം താരം മലയാള സിനിമയിൽ സജീവമല്ലായിരുന്നു. എന്നാൽ, നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. നവാഗത സംവിധായകനായ ആദിൽ മൈമുനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലെ രണ്ടാം വരവിന് ഒരുങ്ങുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഭാവന പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ‘ഓരോ സ്ത്രീയും രാജ്ഞിയാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രം ബോൺഹോമി എന്റർടയിൻമെന്റ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൽ ഖാദറാണ് നിർമിക്കുന്നത്. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും.
View this post on Instagram